Skip to content

Latest commit

 

History

History
62 lines (41 loc) · 9.47 KB

personal-hygiene.md

File metadata and controls

62 lines (41 loc) · 9.47 KB

Personal Hygiene

കൈകഴുകുന്ന വിധം

കൈകൾ വൃത്തിയാക്കുന്നത് അണുബാധയിൽ നിന്ന് രക്ഷിക്കുന്നതിനുള്ള ഒരു അടിയന്തര മാർഗ്ഗമാണ്. ടാപ്പ് വെള്ളം സുരക്ഷിതമല്ലെങ്കിൽ, സോപ്പും അണുവിമുക്തമാക്കിയ വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. നിങ്ങളുടെ കൈകൾ വൃത്തിയാക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ കാര്യങ്ങൾ ചെയ്യുക:

  • നിങ്ങളുടെ കൈകൾ ശുദ്ധവും, ഒഴുക്കുള്ളതുമായ വെള്ളം (ചൂടുള്ള അല്ലെങ്കിൽ തണുത്ത) ഉപയോഗിച്ച് സോപ്പ് പുരട്ടി കഴുകുക.
  • കൈകൾ സോപ്പ്, ചകിരി ഇവ ഉപയോഗിച്ച് കുറഞ്ഞത് 20 സെക്കന്റ് നേരം ഉരച്ച് കഴുകുക. നിങ്ങളുടെ കൈയുടെ പുറം വശം വിരലുകളുടെ ഇടഭാഗം, നഖങ്ങളുടെ ഉൾഭാഗം എന്നിവയും ഉരച്ച് കഴുകുക.
  • ഉണങ്ങിയ ഒരു തൂവാല കൊണ്ട് കൈ തുടയ്ക്കുക സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുന്നത് അണുക്കളുടെ അളവ് കുറയ്ക്കുന്നതിനുള്ള മികച്ച മാർഗമാണ്.

സോപ്പും ജലവും ലഭ്യമല്ലെങ്കിൽ, മദ്യം അടിസ്ഥാനമാക്കിയുള്ള കൈ കഴുകുന്നതിനുള്ള സാനിറ്റൈസറുകൾ (60% ആൽക്കഹോൾ അടങ്ങിയിരിക്കുന്നവ) ഉപയോഗിക്കുക. ഇവയ്ക്ക് ചില സാഹചര്യങ്ങളിൽ കൈകളിലെ അണുക്കളുടെ എണ്ണം കുറയ്ക്കുവാൻ കഴിയും, എന്നാൽ സാനിട്ടൈസറുകൾ എല്ലാ തരത്തിലുമുള്ള അണുക്കളെയും ഉന്മൂലനം ചെയ്യുകയില്ല. കൈ പ്രത്യക്ഷമായി വൃത്തികേടായിരിക്കുന്ന സമയത്ത് കൈ സാനിറ്റൈസറുകൾ ഫലപ്രദമല്ല.

കൈകൾ എപ്പോൾ കഴുകണം?

സോപ്പ്, വൃത്തിയുള്ള ഒഴുക്ക് വെള്ളം (ലഭ്യമെങ്കിൽ) ഇവ ഉപയോഗിച്ച് കൈ കഴുകുക:

  • ഭക്ഷണം ഉണ്ടാക്കുന്നതിനുമുമ്പും മുമ്പും ശേഷവും
  • ഭക്ഷണം കഴിക്കുന്നതിനുമുമ്പ്
  • ടോയ്ലറ്റ് ഉപയോഗിച്ചതിനുശേഷം
  • ടോയ്ലറ്റ് ഉപയോഗിച്ച ഒരു കുഞ്ഞിനെ വൃത്തിയാക്കിയേ ശേഷം
  • രോഗം പിടിപെട്ട ഒരാളെ നോക്കുന്നതിനു മുമ്പും ശേഷവും
  • നിങ്ങൾ ചുമയ്ക്കുകയോ, അല്ലെങ്കിൽ തുമ്മുകയോ ചെയ്ത ശേഷം
  • മൃഗങ്ങളെ അല്ലെങ്കിൽ മൃഗ മാലിന്യങ്ങൾ തൊടുമ്പോൾ
  • ചപ്പുചവറിൽ സ്പർശിച്ച ശേഷം
  • മുറിവുകൾ പരിപാലിക്കുന്നതിനു മുമ്പും ശേഷവും

{% hint style="success" %} കുളിക്കുന്ന വിധം

വെള്ളപ്പൊക്കം കഴിഞ്ഞ് ശുദ്ധമായ വെള്ളത്തിൽ മാത്രം കുളിക്കുക. ചിലപ്പോൾ കുടിവെള്ളമായി ഉപയോഗിക്കാൻ പറ്റാത്തവ കുളിക്കാനായി ഉപയോഗിക്കാം. എന്നാൽ ഈ വെള്ളം വായിലൂടെ ഉള്ളിൽ പോകാതിരിക്കാനും കണ്ണ് കഴുകാതിരിക്കാനും ശ്രദ്ധിക്കണം. {% endhint %}

{% hint style="warning" %} ദന്തശുചിത്വം

ശുദ്ധവും സുരക്ഷിതവുമായ ജലം ഉപയോഗിച്ച് മാത്രമേ പല്ല് തേക്കാവൂ. ടാപ്പ് വാട്ടർ സുരക്ഷിതമാണോ എന്നു് കണ്ടുപിടിക്കാൻ പ്രാദേശിക അധികാരികളെ സമീപിക്കുക. {% endhint %}

മുറിവ് സംരക്ഷിക്കുന്ന വിധം

മുറിവുകൾ വൃത്തിയാക്കുകയും മൂടിയിരിക്കുകയും ചെയ്‌യണം. വെള്ളപ്പൊക്കം തുറന്ന മുറിവുകളെ രോഗബാധിതമാക്കിയേക്കാം. നിങ്ങളേയും നിങ്ങളുടെ കുടുംബത്തേയും പരിരക്ഷിക്കാൻ:

  • തുറന്ന മുറിവ് ഉണ്ടെങ്കിൽ, ജലപ്രവാഹവുമായി ബന്ധപ്പെടാതിരിക്കുക.

  • അണുബാധയുടെ സാധ്യത കുറയ്ക്കാൻ ഒരു വാട്ടർപ്രൂഫ് ബാൻഡേജ് ഉപയോഗിച്ച്, തുറന്ന മുറിവുകൾ മൂടുക.

  • സോപ്പ്, ശുദ്ധജലം എന്നിവ ഉപയോഗിച്ച് തുറന്ന മുറിവുകൾ

    നന്നായി കഴുകുക.

  • മുറിവുകൾക്ക് ചുവപ്പ്, വീക്കം എന്നിവ ഉണ്ടാവുകയാണെങ്കിൽ ഉടൻ വൈദ്യസഹായം തേടുക.

  • ചില തീരപ്രദേശങ്ങളിൽ ജീവിക്കുന്ന ബാക്ടീരിയകളാണ് വൈബ്രോസ്. ഒരു തുറന്ന മുറിവ് ഉപ്പുവെള്ളത്തിൽ അല്ലെങ്കിൽ ഉപ്പ് വെള്ളവും ശുദ്ധജലവും കൂട്ടിച്ചേർരുമ്പോൾ വൈബ്രോസ് മുഖേന ചർമ്മരോഗങ്ങൾക്ക് കാരണമാകും.

    വെള്ളപ്പൊക്കം, മറ്റ് പ്രകൃതി ദുരന്തങ്ങൾ എന്നിവയ്ക്കുശേഷം മുറിവേൽക്കാനുള്ള സാധ്യത കൂടുതലാണ്. അടിയന്തിരമായ പ്രഥമശുശ്രൂഷ ചെറിയ മുറിവുകൾ സൌഖ്യമാക്കുകയും അണുബാധ തടയാനും സഹായിക്കും. അണുബാധ തടയുന്നതിന് മുറിവിൽ പ്രഥമശുശ്രൂഷ നല്കുന്നതിന് മുമ്പ് സോപ്പും വെള്ളവും ഉപയോഗിച്ച് കൈ കഴുകുക. സോപ്പ്, വെള്ളം എന്നിവ ലഭ്യമാകാത്ത പക്ഷം 60% എങ്കിലും അടങ്ങിയിരിക്കുന്ന ഒരു മദ്യം അടിസ്ഥാനമാക്കിയുള്ള കൈ സാനിറ്ററി ഉപയോഗിക്കുക. ടെറ്റാനസ്, മറ്റ് ബാക്ടീരിയ അണുബാധകൾ, ഫംഗസ് അണുബാധകൾ എന്നിവ തുറന്ന മുറിവുകളുള്ളവർക്ക് ആരോഗ്യ ഭീഷണിയാണ്.

    കഴിയുന്നത്ര വേഗത്തിൽ വൈദ്യസഹായം തേടുക:

  • മുറിവിൽ എന്തെങ്കിലും ബാഹ്യ വസ്തു (മണ്ണ്, തടി, ലോഹം അല്ലെങ്കിൽ മറ്റ് വസ്തുക്കൾ) ഉണ്ടെങ്കിൽ

  • മുറിവ് അപകടസാധ്യതയുള്ള അണുബാധക് വിധേയം എങ്കിൽ

  • ഒരു പഴയ മുറിവ് രോഗബാധയുടെ ലക്ഷണങ്ങൾ കാണിക്കുന്നു എങ്കിൽ

    (വേദനയും ക്ഷീണവും വർദ്ധിക്കുന്നത്, വീക്കം, അല്ലെങ്കിൽ നിങ്ങൾക്ക് ഒരു പനിക്കുള്ള സാധ്യത).

Source: https://www.cdc.gov/healthywater/emergency/extreme-weather/floods-standingwater.html